മനാമ: തുമ്പമൺ പ്രവാസി അസ്സോസിയേഷൻ തുമ്പക്കുടം ബഹ്റൈൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിവാഹ ധനസഹായ പദ്ധതിയായ ‘മാംഗല്യം 2019’ ന്റെ ഭാഗമായി തുമ്പമൺ പഞ്ചായത്തിൽപെട്ട സഹോദരിക്ക് വിവാഹ ധനസഹായം തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് ശ്രി സഖറിയാ വർഗീസ് കൈമാറി. ഈ സംരംഭത്തിന് നേത്യത്വം വഹിച്ച ജോജി ജോൺ ഒമാനൊടും അസൊസിയേഷൻ അംഗങ്ങളോടും ഉള്ള നന്ദി തുമ്പമൺ പ്രവാസി അസോസിയേഷൻ അറിയിച്ചു.