മനാമ: ഇന്ത്യൻ സംഗീത ലോകത്തെ അധികായനായ അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ട് ബഹ്‌റൈനിലെ പ്രശസ്ത ഗായകൻ ഹാഷിം റഹ്മാൻ ഒരുക്കുന്ന മ്യൂസിക്കൽ സീരീസ് ”റാഫി റെസെറെക്ഷൻ്റെ“ (Rafi Resurrection) ടൈറ്റിൽ പോസ്റ്റർ ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പിവി രാധാകൃഷ്ണ പിള്ള പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കെ എം സി സി ആക്ടിങ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, കോൺവെക്സ് പ്രൊഡക്ഷൻസ് മാനേജിങ് ഡയറക്ടർ അജിത് നായർ, സംവിധായകൻ രഞ്ജിഷ് മുണ്ടയ്ക്കൽ, നർത്തകിയും അഭിനേതാവുമായ ഇഷിക പ്രദീപ്, പിവി സിദ്ധിഖ് എന്നിവർ പങ്കെടുത്തു. അനശ്വര ഗായകന് ആദരവുമായി പ്രവാസലോകത്തുനിന്നും ആദ്യമായാണ് ഇത്തരത്തിൽ ഒരു പുനരാവിഷ്ക്കരണ സീരീസ് നിർമ്മിക്കപ്പെടുന്നതെന്ന് അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു.
കോഴിക്കോട് സ്വദേശിയായ ഹാഷിം റഹ്മാൻ ഹിന്ദുസ്ഥാനി സംഗീതത്തിലാണ് തന്റെ പ്രാവിണ്യം തെളിയിച്ചിട്ടുള്ളത്. മുഹമ്മദ് റാഫി, കിഷോർ കുമാർ, മെഹ്ദി ഹസൻ തുടങ്ങി പ്രഗത്ഭരുടെ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചിട്ടുള്ള ഗസലുകളിലൂടെയും കവർ ഗാനങ്ങളിലൂടെയും ഹാഷിം ബഹ്‌റൈൻ ബഹ്‌റൈൻ സംഗീത ആസ്വാദകർക്ക് സുപരിചിതനാകുന്നത്.
മുൻ വോയിസ് ഓഫ് കേരള റണ്ണറപ്പും കേരള മാപ്പിള കലാ അകാദമി യൂത്ത് ഐക്കൺ പുരസ്‌കാര ജേതാവുമായ ഹാഷിം റഹ്മാൻ, റഫീഖ് അഹമ്മദിനെ പോലുള്ള പ്രശസ്തർക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ ഇരിക്കുന്ന “സൂഫി” ഹാഷിമിന്റെ ഗാനങ്ങൾ ഉൾപ്പെടുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം.
ഇരുപത്തഞ്ചോളം എവർഗ്രീൻ ഗാനങ്ങൾ അടങ്ങുന്ന ”റാഫി റെസെറെക്ഷൻ“ വീഡിയോ/ഓഡിയോ സീരിസ്, കോൺവെക്സ് പ്രൊഡ ക്ഷന്റെ സാഹാരകാരണത്തോടെ ഹാഷിം റഹ്മാൻ ഓഫീഷ്യലിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്..