മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) വര്‍ഷം തോറുമുള്ള വേനല്‍ക്കാല പദ്ധതിയായ തേഴ്സ്റ്റ് ഖ്വഞ്ചേഴ്‌സ് 2021ന്റെ ഭാഗമായി ബൊഹ്‌റാ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ ഹമദ് ടൗണിലെ വര്‍ക്ക് സൈറ്റിലെ 115 ഓളം തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ബോധവത്കരിക്കുന്ന ഫ്ലെയറുകള്‍ക്കൊപ്പം ഐ.സി.ആര്‍.എഫ് വോളന്റിയര്‍മാര്‍ ഫെയ്‌സ് മാസ്‌കുകളും ആന്റി ബാക്ടീരിയല്‍ സോപ്പുകളും വിതരണം ചെയ്തു.
തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണമെന്ന മാർഗദർശനം നൽകുകയും ചെയ്യുന്ന പദ്ധതിയിലെ ഈ വർഷത്തെ അഞ്ചാമത്തെ തൊഴിൽ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം വിതരണം നടന്നത്.
ഐ.സി.ആര്‍.എഫ് തേര്‍സ്റ്റ് ഖൊഞ്ചേഴ്‌സ് കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത്, ഐ.സി.ആര്‍.എഫ്. വളന്റിയര്‍മാരായ മുരളീകൃഷ്ണന്‍, ദാവൂദ് ഫക്രുദ്ദീന്‍, നിഷാ രംഗരാജ്, രമണ്‍പ്രീത് എന്നിവര്‍ പങ്കെടുത്തു.