അൽ ഫുർഖാൻ മലയാള വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

IMG-20210810-WA0078_edit_24718075209247

മനാമ: അൽ ഫുർഖാൻ മലയാള വിഭാഗം സൽമാനിയ ഹോസ്പിറ്റലിൽ മുഹറം ഒന്ന്‌ പൊതു അവധി ദിനത്തിൽ
രക്ത ദാനം സംഘടിപ്പിച്ചു. സാമൂഹ്യ സേവനത്തിന്റെ ഈ പരിശ്രമത്തിൽ മലയാളി സമൂഹം തങ്ങളുടെ ഭാഗദേയം കൃത്യമായി രേഖപ്പെടുത്തി . രാവിലെ 7.30 ന് തുടങ്ങിയ രെജിസ്ട്രേഷൻ ഉച്ചക്ക് ഒരു മണിവരെ തുടർന്നു. സെന്റെർ ഭാരവാഹികളായ മൂസ്സ സുല്ലമി , അനൂപ്‌ , ജാഫർ കോഡിനേറ്റർമാരായ ഫിറോസ് ഓതായി, മനാഫ്, മുജീബ് GDN, അബ്ദുല്ല, മോഹിയുദ്ധീൻ, നബീൽ, ആരിഫ്, ഇക്ബാൽ, ഫാറൂഖ്, എന്നിവർ ക്യാമ്പ് നിയന്ത്രിക്കുകയും അബ്ദുൾ റസാഖ് കൊടുവള്ളി, സൈഫുല്ല കാസിം എന്നിവർ നേതൃത്വം നൽകുകയും ചെയ്തു. രക്ത ദാനം നിർവഹിച്ച എല്ലാ ദാതാക്കൾക്കും സെന്ററിന്റ സോഷ്യൽ വെൽഫയർ വിങ് കൺവീനർ അബ്ദുൽ സലാം ബേപ്പൂർ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!