മനാമ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ റോയൽ ഗാർഡ് ടീമിന്റെ ചരിത്ര നേട്ടം അടയാളപ്പെടുത്തുന്നതിനായി റോയൽ ഗാർഡ് ടീമിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പ് പുറത്തിറക്കി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.
ബഹ്‌റൈന്റെ സുപ്രധാന നേട്ടങ്ങളും ചരിത്രനിമിഷങ്ങളും അനുസ്മരിക്കാനും ഈ നേട്ടം കൈവരിക്കാനായി റോയൽ ഗാർഡ് ടീം നടത്തിയ പ്രവർത്തനങ്ങളെയും നിശ്ചയദാർട്യത്തേയും ഓർമപെടുത്തുന്നതിനായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ബഹ്‌റൈനിലെ പോസ്റ്റ് ഓഫീസിലെ ബ്രാഞ്ചുകളിൽ സ്റ്റാമ്പ് നിലവിൽ ലഭ്യമാണ്. ആറ് ദിനാറിന് 12 സ്റ്റാമ്പുകൾ ലഭിക്കും.