മനാമ: ബഹ്‌റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ഓഗസ്റ്റ് 14 ന് മോസ്കോ ഡൊമോഡെഡോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് പ്രതിവാര ഫ്ലൈറ്റുകലാണ് ആരംഭിക്കുന്നത്. പ്രീ-പാൻഡെമിക്കിൽ ഗൾഫ് എയറിന്റെ സേവനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പുനരാരംഭിക്കുകയാണെന്നും ലോകം കോവിഡിൽ നിന്നും പതുക്കെ സുഖം പ്രാപിക്കുന്നുണ്ടെന്നും യാത്ര ചെയ്യാൻ യാത്രക്കാർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും ഗൾഫ് എയർ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ വലീദ് അബ്ദുൽഹമീദ് അൽ അലവി പറഞ്ഞു.
ഗൾഫ് എയർ 80% വിമാനങ്ങളോടെ വേനൽക്കാല സീസൺ ആരംഭിച്ചിട്ടുണ്ട്. എയർലൈൻ നിലവിൽ അബുദാബി, ദുബായ്, കുവൈത്ത്, റിയാദ്, ജിദ്ദ, മദീന, മസ്കറ്റ്, ലണ്ടൻ, പാരീസ്, ഏഥൻസ്, ഇസ്താംബുൾ, ബാങ്കോക്ക്, സിംഗപ്പൂർ , കൊളംബോ, മാലിദ്വീപ് എന്നിവിടങ്ങളിലേക്കും കൂടാതെ ഇന്ത്യ ,പാകിസ്ഥാനടക്കമുള്ള രാജ്യങ്ങളിലെ നിരവധി സ്ഥലങ്ങളിലേക്കും സർവീസുകൾ നടത്തുന്നുണ്ട്.