മനാമ: പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കമ്മ്യൂണിറ്റി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമായി ദക്ഷിണ ഗവർണറേറ്റ് നടത്തിയ പദ്ധതികളെ കുറിച്ചുള്ള വാർഷിക റിപ്പോർട്ട് ദക്ഷിണ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയ്ക്ക് സമർപ്പിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നടത്തിയ ഗവർണറേറ്റിലെ വർക്ക്ഫ്ലോകളുടെ വിശദാംശങ്ങൾ, വിവിധ പ്രോജക്റ്റുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടാണ് ആഭ്യന്തര മന്ത്രിക്ക് നൽകിയത്. കൂടാതെ ഗവർണറേറ്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം അവലോകനം ചെയ്തു. ഗവർണറേറ്റിലെ പൗരന്മാർക്ക് മികച്ച സേവങ്ങൾ നൽകാൻ പരിശ്രമിക്കുന്ന ദക്ഷിണ ഗവർണറെയും ഗവർണറേറ്റിലെ എല്ലാ ജീവനക്കാരെയും ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.
