പുരസ്കാരങ്ങളുടെ പൂര പ്രഭയിൽ പവിഴ ദ്വീപിൽ നിന്ന് “മയൂരം”. കൊച്ചിൻ ഇന്റർനാഷണൽ ഫിലിം അവാർഡ് നിർണ്ണയത്തിൽ നിരവധി മ്യൂസിക് വീഡിയോകളുമായി മാറ്റുരച്ച് ബഹ്റിനിൽ നിന്ന് അജിത് നായർ സംവിധാനം ചെയ്ത ദേവിക തുളസി മുഖ്യ വേഷമണിഞ്ഞ ‘മയൂരം’ എന്ന മ്യൂസിക് ആൽബം ഒന്നാമതെത്തി.
മികച്ച മ്യൂസിക് വീഡിയോ, മികച്ച ഗായകൻ (K S ഹരിശങ്കർ), മികച്ച ഗാന രചയിതാവ് (കൈതപ്രം ദാമോദരൻ നമ്പൂതിരി), എന്നീ വിഭാഗങ്ങളിലാണ് “മയൂരം” അവാർഡുകൾ കരസ്ഥമാക്കിയത്.
ബഹ്‌റൈനിൽ ചിത്രീകരിച്ച “മിസ്റ്റ്” ഹ്രസ്വചിത്രത്തിന് മികച്ച ചിത്രത്തിനുള്ള സെക്കൻഡ് റണ്ണർഅപ്പും മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡും ലഭിച്ചു. ബഹ്‌റൈൻ അഭിനേത്രി ഓഡ്രി മിറിയം അവതരിപ്പിച്ച മിസ്റ്റ് പ്രമേയം കൊണ്ടും പ്രേക്ഷക ശ്രദ്ദ നേടിയിരുന്നു.
മികച്ച ലോക്ക് ഡൗൺ ഹ്രസ്വചിത്രത്തിനുള്ള അവാർഡ് ബഹ്‌റൈനിൽ നിന്നും രമേശ് രെമു സംവിധാനം ചെയ്ത “ഫോഗ്” കരസ്ഥമാക്കി. ഓണറബിൾ ജൂറി മ്യൂസിക് വീഡിയോ അവാർഡ് ബഹ്‌റൈനിൽ നിന്നുതന്നെയുള്ള 16 വയസ്സുകാരൻ ഗൗതം മഹേഷ് സംഗീതസംവിധാനം നിർവ്വഹിച്ച “മൗനം” നേടി.