bahrainvartha-official-logo
Search
Close this search box.

ഇന്ഡക്സ് ബഹ്‌റൈൻ പാഠ പുസ്തക വിതരണം മാർച്ച 30ന് വൈകീട്ട് 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ

books

മനാമ: ഇന്ഡക്സ് ബഹ്‌റൈൻ കേരളീയ സമാജവുമായി ചേർന്ന് മുൻവർഷങ്ങളിൽ നടത്തിയത് പോലെ തന്നെ ഉപയോഗിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന പദ്ധതി ഈ വർഷവും നടക്കുകയാണ്. വിവിധ സംഘടനാ ആസ്ഥാനങ്ങളിൽ പുസ്തകം ശേഖരിക്കുവാനുള്ള ബോക്സുകൾ വെച്ചിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് പുസ്തകങ്ങൾക്കായുള്ള അന്വേഷണങ്ങൾ വളരെ കൂടുതലാണെന്ന് ഇന്ഡക്സ് ഭാരവാഹികൾ പറഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി രക്ഷിതാക്കൾ ഉണ്ടെന്നാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

പുസ്തകങ്ങൾ ഉണ്ടാക്കുന്നത് മരങ്ങൾ ഉപയോഗിച്ചാണ്. ഉപയാഗിച്ച പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുമ്പോൾ നാം അറിയാതെ നമ്മുടെ മരങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കുക കൂടിയാണ് ചെയ്യുന്നതെന്ന അവബോധം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ഒരു ഉദ്ദേശം കൂടിയുണ്ട് ഈ പാഠപുസ്തകശേഖരണ ക്യാംപയിനിലൂടെ എന്ന് ഇന്ഡക്സ് ഭാരവാഹി ശ്രീ. റഫീക്ക് അബ്ദുള്ള പറഞ്ഞു.

ബഹ്‌റൈൻ കേരളീയ സമാജം കൂടാതെ ഇന്ത്യൻ ക്ലബ്ബ്, കെ എം സി സി , സമസ്ത കേരള സുന്നി ജമാഅത്, സിംസ്, സെക്രട്ട ഹാർട്ട് ചർച്ച്, ഗുരുദേവ സോഷ്യൽ സൊസൈറ്റി, കേരള സോഷ്യൽ & കൾച്ചറൽ സൊസൈറ്റി, മുഹറഖ് മലയാളി സമാജം എന്നീ സംഘടനകളിലാണ് പുസ്തകങ്ങൾ ശേഖരിക്കുവാനുള്ള ബോക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ചില സംഘടനകളും ഞങ്ങൾക്ക് വേണ്ടി പുസ്തകശേഖരണം നടത്തുകയും അവ ഞങ്ങളെ ഏൽപ്പിക്കുകയും ചെയ്യുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും നിന്നും വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്ഡക്സ് തുടങ്ങി വെച്ച ഈ പദ്ധതി ചെറുതും വലുതും ആയ പല സംഘടനകളും സ്ഥാപനങ്ങളും സ്വന്തം നിലയിൽ ഏറ്റെടുത്ത് ചെയ്യുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷമുള്ളതായും ഇന്ഡക്സ് ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ ചെയ്തത് പോലെ തന്നെ പാഠപുസ്തകങ്ങൾക്കൊപ്പം സ്‌കൂൾ സ്റ്റേഷനറി സാധനങ്ങളും സൗജന്യമായി നൽകുന്നതാണ്. നൂറിലധികം കുട്ടികൾക്ക് പുതിയ യൂണിഫോമുകളും ഇതിന്റെ ഭാഗമായി ഞങ്ങൾ നൽകിയിരുന്നു. ലഭിക്കുന്ന അപേക്ഷകൾക്കനുസരിച്ച് ഈ വർഷവും യൂണിഫോം നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. ഒരു തരത്തിലുള്ള രജിസ്ട്രേഷനോ ബുക്കിങ്ങുകളോ ഇല്ലാതെ തികച്ചും സൗജന്യമായാണ് പുസ്തകങ്ങളും സ്റ്റേഷനറി സാധനങ്ങളും യൂണിഫോമുകളും നൽകുന്നത് . മാർച്ച് 30 ശനിയാഴ്ച 6 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ വെച്ച് വിതരണം തുടങ്ങുന്നതായിരിക്കും. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന പരിഗണന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും ഇന്ഡക്സ് ഭാരവാഹികൾ പറഞ്ഞു. യൂണിഫോമിന്റെ കാര്യത്തിൽ അപേക്ഷ സ്വീകരിച്ചു അർഹരായവരെ ഷോപ്പിലേക്ക് നേരിട്ട് ബന്ധപ്പെടുത്തുകയാണ് ചെയ്തുപോരുന്നത്.

പരിപാടിയുടെ വിജയത്തിനായി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെയും ഇന്ഡക്സ് ബഹ്‌റൈന്റെയും ഭാരവാഹികൾക്ക് പുറമെ നിരവധി രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേരടങ്ങുന്ന കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. രക്ഷിതാക്കൾക്കും കുട്ടികൾക്കും സഹായമേകുന്നതിനോടൊപ്പം നമ്മുടെ പ്രകൃതിക്കും ഒരു കൈതാങ്ങു എന്നതാണ് ഞങ്ങൾ മുന്നോട്ടു വെക്കുന്ന ആശയമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!