മനാമ: അശൂറാ അവധി ദിവസങ്ങളിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് ശുപാർശ ചെയ്യുന്ന മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കേണ്ടതിന്റെ പ്രാധാന്യം വടക്കൻ ഗവർണർ അലി ബിൻ അൽ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ ചൂണ്ടിക്കാട്ടി. അൽ-ഇമാം അൽ-റെധ, അൽ-ഖായിം കമ്മ്യൂണിറ്റി സെന്ററുകൾ സന്ദർശിക്കവേയാണ് അദ്ദേഹം നിർദേശനങ്ങൾ ഓർമിപ്പിച്ചത്.
ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് മന്ത്രാലയം പ്രഖ്യാപിച്ച ആരോഗ്യ പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിലും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കമ്മ്യൂണിറ്റി സെന്ററുകളുടെ തലവന്മാരും മറ്റ് അംഗങ്ങളും വഹിച്ച പങ്കിനെ അൽ-അസ്ഫൂർ അഭിനന്ദിച്ചു. കമ്മ്യൂണിറ്റി സെന്ററുകളുടെ അകത്തും പുറത്തുമുള്ള ഹെൽത്ത് പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.