മനാമ: 2020 ഫെബ്രുവരി 24 മുതൽ ഈ വർഷം മെയ് 31 വരെ നാഷണൽ ആംബുലൻസ് സെന്ററിലേക്ക് ആകെ 53,742 അടിയന്തര കോളുകൾ ലഭിച്ചതായി റിപ്പോർട്ട്. ഇതിൽ 30 ശതമാനം കേസുകളും കോവിഡുമായി ബന്ധപ്പെട്ടതാണെന്ന് ദേശീയ ആംബുലൻസ് സെന്റർ ഡയറക്ടർ കേണൽ ലൂയി അബ്ദുറഹ്മാൻ പറഞ്ഞു. കോവിഡ് രോഗികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി കഴിഞ്ഞ വർഷം ഒരു പ്രത്യേക സംഘം രൂപീകരിക്കുകയും കർശന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുകയും കോവിഡ് രോഗികളെ കൊണ്ടുപോകാൻ സഹായിക്കുന്നതിനായി കൃത്യമായ പരിശീലനം ഉദ്യോഗസ്ഥാർക്ക് നൽകുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു.
