മനാമ: രാജ്യത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താൻ നിർദേശങ്ങൾ നൽകുന്ന രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കൗൺസിൽ സ്പീക്കർ ഫൗസിയ ബിൻത് അബ്ദുള്ള സൈനാൽ. ലോക മാനവിക ദിനത്തിൽ സ്പീക്കർ മാനുഷിക പ്രവർത്തന മേഖലയിലെ ഗവൺമെന്റിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്‌തു. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും ബഹ്‌റൈൻ നടത്തുന്ന ശ്രമങ്ങളെ സ്പീക്കർ അഭിനദിച്ചു.
