മനാമ: തൊഴിൽ സാമൂഹിക വികസന മന്ത്രിയും നാഷണൽ ചൈൽഡ്ഹുഡ് കമ്മിറ്റി ചെയർമാനുമായ ജമീൽ ഹുമൈദാൻ ഇന്നലെ സീഫ് ലെ ചൈൽഡ് വെൽഫെയർ ഹോമും ഗുദൈബിയയിലെ ചൈൽഡ് പ്രൊട്ടക്ഷൻ സെൻററും സന്ദർശിച്ചു. മോശം പെരുമാറ്റത്തിന് വിധേയരായ കുട്ടികൾക്ക് അഭയം നൽകാനായി ആരംഭിക്കാൻ പോകുന്ന ചൈൽഡ് ഷെൽട്ടർ ഹോമിന്റെ അവസാന നിർമ്മാണ തയ്യാറെടുപ്പുകൾ മന്ത്രി അവലോകനം ചെയ്തു. നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി ഹമദ് ടൗണിലെ സോഷ്യൽ കെയർ കോംപ്ലക്സിന് ഈ സൗകര്യം കൈമാറും.