മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ കെ സി എ യുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും സമ്മർ ക്യാമ്പ് ഫിനാലെയും ഇന്ന് ഓൺലൈൻ ആയി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.സി.ആർ.ഫ് ചെയർമാൻ ബാബു രാമചന്ദ്രൻ മുഖ്യാതിഥി ആയിരിക്കും. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളോടൊപ്പം സമ്മർ ക്യാമ്പിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. ചടങ്ങിൽ സമ്മർ ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കു സ്റ്റാർ അവാർഡ് സമ്മാനിക്കും. സമ്മർ ക്യാമ്പ് കൺവീനർ സോയ് പോളിനെയും, ക്യാമ്പ് അഡ്വൈസർ ജൂലിയറ്റ് തോമസിനെയും, മറ്റ് കോഡിനേറ്റർ സിനെയും ചടങ്ങിൽ ആദരിക്കും.
ചടങ്ങുകൾ ഓൺലൈൻ ആയി യൂട്യൂബ് , ഫേസ്ബുക് ചാനലുകൾ വഴി സംപ്രക്ഷേപണം ചെയ്യുമെന്നു കെ സി എ പ്രസിഡന്റ് റോയ് സി ആന്റണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.