മനാമ: ഹമദ് രാജാവിൻറെ യുവജന-കായിക കാര്യങ്ങൾക്കായുള്ള പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പ്രവാസി മലയാളി സമൂഹത്തോടൊപ്പം ഓണാഘോഷത്തിൽ പങ്കാളിയായി. ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിൻറെ ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇത്രയും അധികം പിന്തുണ നൽകുന്ന ജീവനക്കാരുള്ളത് ഭാഗ്യമാണെന്ന് ശൈഖ് നാസർ പറഞ്ഞു. ഓണസ്സദ്യയിൽ പങ്കുകൊണ്ട അദ്ദേഹം എല്ലാവര്ക്കും ഓണാശംസകൾ നേരുകയും ചെയ്തു.
