മനാമ: കുട്ടികളുടെ കോടതി ശിക്ഷകൾ മാറ്റിസ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിച്ചതായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രഖ്യാപിച്ചു. കുറ്റകൃത്യങ്ങളിൽ പങ്കാളികളായ കുട്ടികൾക്കുള്ള ശിക്ഷ കമ്മിറ്റി ഞായറാഴ്ച പുനസ്ഥാപിക്കാൻ തുടങ്ങിയതായി ഹൈ ഇസ്ലാഹി ജസ്റ്റിസ് കോടതി മേധാവി ജഡ്ജി ജാസിം മുഹമ്മദ് അൽ അജ്ലാൻ പറഞ്ഞു.
ബഹ്റൈൻ അംഗീകരിച്ച രാജ്യാന്തര ഉടമ്പടികൾക്ക് അനുസൃതമായി കുട്ടികളുടെ അവകാശങ്ങൾക്കായുള്ള നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിലും നിയമലംഘനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുമായി ജുഡീഷ്യറി ശ്രദ്ധ ചെലുത്തുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. കുട്ടികൾക്കുള്ള പിഴകൾ ഇത്തരത്തിൽ മാറ്റിസ്ഥാപിക്കുന്നത് അവരുടെ പെരുമാറ്റരീതികൾ തിരുത്താൻ സാധിക്കുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, കുറ്റകൃത്യം നടക്കുമ്പോൾ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നിയമം നടപ്പാക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച ശിക്ഷകൾ മാറ്റിസ്ഥാപിക്കാനുള്ള അഭ്യർത്ഥനകൾ ഇതിനോടകം സമിതിയ്ക്ക് ലഭിക്കുന്നതായി ജഡ്ജി പറഞ്ഞു.