മനാമ: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ബഹ്‌റൈൻ ചാപ്റ്ററിന്റെ എട്ടാം വാർഷികം ജൂൺ 7 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ അൽറജാ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനായി 51 അംഗ സംഘാടക സമിതി രുപീകരിച്ചു. ഗായകരായ ആസിഫ് കാപ്പാട്, നിയാസ് നിച്ചു എന്നിവർ നയിക്കുന്ന ഗാനമേള കൊച്ചുകുട്ടികളുടെ നൃത്വങ്ങൾ എന്നിവ വാർഷിക പരിപാടിയുടെ ഭാഗമായി നടക്കും.