മനാമ: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ ഒരു കുടക്കീഴിൽ ചേർത്ത് പിടിച്ചു കൊണ്ട് മത ജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായി എന്നും എപ്പോഴും മനുഷ്യ നന്മയ്ക്കായും ക്ഷേമത്തിനായും പ്രവർത്തിയ്ക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളും വേദനയും തിരിച്ചറിഞ്ഞ് അവർക്ക് സാന്ത്വനമേകാൻ രൂപീകൃതമായ സംഘടനയായ ഗൾഫ് മലയാളി ഫെഡറേഷന്റെ ബഹ്‌റൈൻ ചാപ്റ്റർ ഉദ്ഘാടനം നാളെ (ഓഗസ്റ് 27 വെള്ളിയാഴ്ച) വൈകീട്ട് 4:30ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി സ്വാമികൾ നിർവഹിക്കും.. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടികൾ അരങ്ങേറുക. ഉദ്ഘാടന പരിപാടിയിൽ കേരളത്തിലെയും ബഹ്‌റൈനിലേയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും സാമൂഹ്യ മണ്ഡലങ്ങളിലെ മഹദ് വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. പരിപാടി വൻവിജയമാക്കാൻ ജി എം എഫ് – ജി സി സി പ്രസിഡന്റ് ബഷീർ അമ്പലായി അഭ്യർത്ഥിച്ചു.
