മനാമ: ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ യൂണിഗ്രാഡ് എഡ്യൂക്കേഷൻ സെന്റർ ഡിഗ്രി കോഴ്സുകൾക്കായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വെബ്ബിനാർ ഇന്ന് ഓഗസ്റ്റ് 28 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് നടക്കും. ഇന്ത്യയിലെ പേരുകേട്ട സ്തുത്യർഹ സേവനം നൽകുന്ന മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ, ബഹ്‌റൈനിൽ യൂണിഗ്രാഡ് സെന്റർ നൽകുന്ന ഓൺലൈൻ ഡിഗ്രി കോഴ്സുകളുടെ വിശദവിവരങ്ങൾ ഇതിലൂടെ ഏവർക്കും മനസിലാക്കാം. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി ഡിഗ്രി കോഴ്സുകൾക്ക് അഡ്മിഷന് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനമേകുന്ന സൗജന്യ വെബ്ബിനാർ ഏവരും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33537275, 17344972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.