മനാമ: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് സെൻററിന് ഡയാലിസിസ് മെഷീൻ വാങ്ങാനാവശ്യമായ ആറുലക്ഷം രൂപ ബഹ്റൈൻ കോ ഓർഡിനേറ്റർ ചെമ്പൻ ജലാലിൽനിന്നും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഏറ്റുവാങ്ങി.
സെൻറർ ചെയർമാൻ പി.എ. ജബ്ബാർ ഹാജിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കൊണ്ടോട്ടി മുനിസിപ്പൽ കോൺഗ്രസ് പ്രസിഡൻറ് അഹമ്മദ് കബീർ അധ്യക്ഷതവഹിച്ചു.
ചാപ്റ്റർ ഭാരവാഹികളായ ആദിൽ പറവത്ത്, ജലീൽ പട്ടാമ്പി, ഹനീഫ പുളിക്കൽ, നാസർ മഞ്ചേരി, നിയാസ് കണ്ണിയൻ, ഹാരിസ്, അസൈനാർ കളത്തിങ്കൽ, ഖൽഫാൻ,സുബൈർ പട്ടാമ്പി, അബൂട്ടി, മുഹമ്മദ് കാരി എന്നിവർ ആശംസകൾ അർപ്പിച്ചു.
അബൂബക്കർ ഹാജി, സി.കെ. നാടിക്കുട്ടി, ചുക്കാൻ ബിച്ചു, കെ.എ. മുന്നാസ്, പി.വി. മുഹമ്മദ് അലി, സി.ടി. മുഹമ്മദ്, അഡ്വ. അൻവർ സാദത്ത്, പി.വി. ഹസൻ ബാവു, ബാപ്പു ഹാജി, അലവി ഹാജി പണ്ടാരപ്പെട്ടി തുടങ്ങിയവർ സംസാരിച്ചു. സിദ്ദീഖ് മാസ്റ്റർ യോഗം നിയന്ത്രിച്ചു.