മനാമ: ഇൻഡക്സ് ബഹ്റൈൻ കേരളീയ സമാജവുമായി കൂട്ടിച്ചേർന്ന് നടത്തിയ പാഠപുസ്തക വിതരണം ശ്രദ്ധേയമായി. കഴിഞ്ഞ മൂന്നാഴ്ചകളിലായി നടന്നുവന്നിരുന്ന പുസ്തക ശേഖരണത്തിന്റെ സമാപനം കുറിച്ചുകൊണ്ടാണ് പുസ്തകവിതരണം നടന്നത്. നിശ്ചിത സമയത്തിനും മുൻപേ തന്നെ രക്ഷിതാക്കൾ എത്തിത്തുടങ്ങിയിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ തിരക്കായിരുന്നു. കുട്ടികൾക്കാവശ്യമായ നോട്ട്ബുക്കുകളും സൗജന്യമായി പാഠപുസ്തകങ്ങൾക്കൊപ്പം വിതരണം ചെയ്തു.
പുസ്തക വിതരണം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, കെ സി എ പ്രസിഡന്റ് സേവി മാത്തുണ്ണി എന്നിവർ ആശംസകൾ അർപ്പി്പിച്ച് സംസാരിച്ചു. റഫീക്ക് അബ്ദുല്ല സ്വാഗതവും നവീൻ നമ്പ്യാർ നന്ദിയും പറഞ്ഞു. അജി ഭാസി, സുരേഷ് ദേശികൻ, ലത്തീഫ് ആയഞ്ചേരി, രാജേഷ്, തിരുപ്പതി, സാനി പോൾ, ജയേഷ്, ഫൈസൽ പറ്റാൻഡി, ശശികുമാർ, ഉണ്ണികൃഷ്ണൻ, അജി പി ജോയ്, വിജയൻ കല്ലറ, ചന്ദ്രൻ വലയം എന്നിവർ നേതൃത്വം നൽകി.
ചിത്രങ്ങൾ: സത്യൻ പേരാമ്പ്ര