മനാമ: 2021/2022 അധ്യയന വർഷാരംഭത്തോടനുബന്ധിച്ചു രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വിദ്യാർത്ഥികൾക്ക് നൽകിയ പിന്തുണകൾക്ക് മന്ത്രാലയത്തിലെ ജീവനക്കാർക്കും പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, വിദ്യാർത്ഥികൾക്കും വേണ്ടി, വിദ്യാഭ്യാസ മന്ത്രി ഡോ മജീദ് ബിൻ അലി അൽ നുഐമി നന്ദി അറിയിച്ചു.
ബഹ്‌റൈനിലെ വിദ്യാഭ്യാസത്തിനായുള്ള രാജാവിന്റെ പരിചരണവും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയും ശൈഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫയുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും വികസനത്തിനുള്ള സുപ്രീം കൗൺസിലിന്റെ തുടര്‍നടപടികളേയും അദ്ദേഹം പ്രശംസിച്ചു.
വിദ്യാഭ്യാസ ജീവനക്കാരുടെ പരിശ്രമങ്ങൾക്ക് രാജാവിന്റെ പ്രശംസ അഭിമാനർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച വിദ്യാഭ്യാസ നിലവാരം നൽകുന്നതിനും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രത്യേകിച്ച് കൊറോണ വൈറസ് മഹാമറിക്കാലത്തും മന്ത്രാലയം എപ്പോഴും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.