മനാമ: മന്ത്രാലയത്തിൻ്റെ പരിശ്രമങ്ങളുടെ ഭാഗമായി, നിയമ നിർമ്മാണത്തെ പറ്റിയും സേവനങ്ങളെക്കുറിച്ചും പൗരന്മാർക്കും താമസക്കാർക്കും സാധ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുവേണ്ടി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽഎംആർഎ) ആസ്ഥാനത്ത് വീണ്ടും ലീഗലൈസേഷൻ ആൻഡ് കോൺസുലർ സർവീസ് ഓഫീസ് തുറന്നുവെന്ന് കൗണ്സിലറും വിദേശകാര്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയും അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അംബാസഡറുമായ തൗഫീഖ് അഹമ്മദ് അൽ മൻസൂർ പറഞ്ഞു.
വിദേശകര്യമന്ത്രാലയത്തിന്റെ നിയമാനുസൃത കാര്യങ്ങൾക്കായി പ്രധാന ഓഫീസിലേക്ക് പോകേണ്ട ആവശ്യമില്ലാതെ പൗരന്മാർക്കും താമസക്കാർക്കും കോൺസുലാർ സേവനങ്ങൾ ലഭിക്കുന്നതിന് സഹായിക്കുന്ന അതോറിറ്റിയിലെ ഓഫീസ് പെട്ടെന്നു തന്നെ പുനരാരംഭിക്കുന്നതിന് അംബാസഡർ അൽ-മൻസൂർ LMRA- യ്ക്ക് നന്ദി രേഖപ്പെടുത്തി.