തൊഴിൽരംഗത്തെ ലിംഗ സമത്വവും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ബഹ്‌റൈന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് ഐ‌.എൽ‌.ഒ

New Project - 2021-09-08T194844.237

മനാമ: തൊ​ഴി​ൽ​രം​ഗ​ത്ത്​ ലിം​ഗ​സ​മ​ത്വം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ബ​ഹ്​​റൈൻറെ ന​ട​പ​ടി​ക​ളെ അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ലേ​ബ​ർ ഓർ​ഗ​നൈ​സേ​ഷ​ൻ (ഐ.​എ​ൽ.​ഒ) റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ റു​ബ ജ​റാ​ദ​ത്ത്​ പ്ര​ശം​സി​ച്ചു. സ്​​ത്രീ-​പു​രു​ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വേ​ത​ന​ത്തി​ലെ വി​വേ​ച​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കെയ്​​റോ​യി​ൽ ന​ട​ക്കു​ന്ന 47ാമ​ത്​ അ​റ​ബ്​ ലേ​ബ​ർ കോ​ൺ​ഫ​റ​ൻ​സി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

തൊ​ഴി​ൽ​രം​ഗ​ത്ത്​ സ്​​ത്രീ-​പു​രു​ഷ സ​മ​ത്വം കൈ​വ​രി​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. പു​തി​യ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തിൻറെ സ​വി​ശേ​ഷ​ത​ക​ളും അ​ദ്ദേ​ഹം വി​വ​രി​ച്ചു. ട്രേ​ഡ്​ യൂ​നി​യ​ൻ സ്വാ​ത​ന്ത്ര്യം, സാ​മൂ​ഹി​ക സു​ര​ക്ഷ, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര തൊ​ഴി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള നി​യ​മ നി​ർ​മാ​ണ​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ബ​ഹ്​​റൈ​ൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം, കോ​വി​ഡ്​ -19 പ്ര​ത്യാ​ഘാ​ത​ത്തി​ൽ​നി​ന്ന്​ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളു​മാ​യ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!