ചെറിയ റോഡ് അപകടങ്ങൾക്കും ഇൻഷുറൻസ്; പുതിയ സംവിധാനത്തിന്​ മികച്ച പ്രതികരണം

insurance

മനാമ: ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തു​ന്ന നി​സ്സാ​ര റോ​ഡ​പ​ക​ട​ങ്ങ​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ൾ മു​ഖേ​ന പ​രി​ഹ​രി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്​ ആ​ശാ​വ​ഹ​മാ​യ ഫ​ല​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ശൈ​ഖ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ​വ​ഹാ​ബ്​ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. പൊ​തു​സു​ര​ക്ഷ​യെ​ക്കു​റി​ച്ച്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ അ​വ​ബോ​ധം ല​ഭി​ക്കു​ന്ന​തി​നാ​ൽ ഇൗ ​തീ​രു​മാ​നം ട്രാ​ഫി​ക്​ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കി​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ സം​വി​ധാ​നം അ​നു​സ​രി​ച്ച്​ കേ​സു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ മു​ന്നോ​ട്ടു​വ​രു​ന്ന​ത്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. അ​മി​ത​വേ​ഗ​ത ക​ണ്ടെ​ത്തു​ന്ന​തി​ന്​ കൂ​ടു​ത​ൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്​​ഥാ​പി​ക്കു​മെ​ന്നും റോ​ഡ്​ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​ന​ട​പ​ടി​ക​ളു​ടെ സ​ങ്കീ​ർ​ണ​ത​ക​ൾ ഇ​ല്ലാ​തെ നി​സ്സാ​ര ​റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന സം​വി​ധാ​നം ജൂ​ലൈ 25നാ​ണ്​ നി​ല​വി​ൽ വ​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന എ​ല്ലാ ക​ക്ഷി​ക​ളും ധാ​ര​ണ​യി​ൽ എ​ത്തു​ന്ന കേ​സു​ക​ളി​ലാ​ണ്​ ഇൗ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക. ധാ​ര​ണ​യി​ൽ എ​ത്തി​യാ​ൽ ഇ-​ട്രാ​ഫി​ക്​ മൊ​ബൈ​ൽ ആ​പ്​ വ​ഴി​യോ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല​ക്​​ട്രോ​ണി​ക് ഫോ​റം പൂ​രി​പ്പി​ച്ചോ അ​പ​ക​ടം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കു​ന്ന അ​പ​ക​ട​മാ​ണെ​ങ്കി​ൽ ഇൗ ​രീ​തി​യി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!