മനാമ: ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപികയും നിരവധി ഡാൻസ് ഡ്രാമകളുടെ സംവിധായികയുമായ വിദ്യാ ശ്രീകുമാറിൻറെ ശിക്ഷണത്തിൽ മോഹിനിയാട്ടം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം അദ്ലിയ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടത്തി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സോപാനം വാദ്യകലാസംഘം ഗുരു സന്തോഷ് കൈലാസ് ആശംസ അർപ്പിച്ചു. പ്രദീപ് പതേരി സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു. നയൻതാര ചടങ്ങ് നിയന്ത്രിച്ചു. ‘ലക്ഷ്യ’യുടെ ബാനറിൽ അവതരിപ്പിച്ച ‘നൃത്താർച്ചന’ അരങ്ങേറ്റത്തിൽ നിഹാരിക രാജീവ ലോചൻ, ദിൽഷ ദിനേഷ്, ദേവാംഗന ശിവപ്രസാദ്, പ്രാർഥന പ്രദീപ്, പ്രണതി പ്രദീപ്, അഥീന റീഗ പ്രദീപ് എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്.