സ്മാർട്ട് ആപ്ലിക്കേഷൻ പുറത്തിറക്കി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ

New Project - 2021-09-09T223433.948

മനാമ: രോഗികൾക്കും പൗരന്മാർക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (KHUH) സ്മാർട്ട് ആപ്ലിക്കേഷൻ ആരംഭിച്ചു. സ്മാർട്ട് ആപ്ലിക്കേഷൻ വഴി മെഡിക്കൽ നടപടിക്രമങ്ങൾ സുഗമമാക്കുകയും സാമൂഹിക അകലം പാലിച്ച്‌ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ്‌ വരുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഹോസ്പിറ്റൽ കമാൻഡർ ഇൻ ചീഫ് ഡോ. ഷെയ്ഖ് സൽമാൻ ബിൻ അതേയതള്ള അൽ ഖലീഫ (Dr. Shaikh Salman bin Ateyatalla Al Khalifa) പറഞ്ഞു.

KHUH എന്നോ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലിൽ പ്രദർശിപ്പിച്ച QR കോഡ് സ്ക്രീനിംഗ് വഴിയോ ആപ്പിൾ സ്റ്റോർ/ ഗൂഗിൾ പ്ലേ എന്നിവിടങ്ങളിൽ നിന്ന് ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

പുതിയ ആപ്ലിക്കേഷൻ വഴി സമൂഹത്തെ സേവിക്കാനും,രോഗികൾക്ക്, ആരോഗ്യ സംരക്ഷണം നൽകാൻ കഴിയുമെന്നും KHUH മെഡിക്കൽ അഫയേഴ്സ് ഡയറക്ടർ ജനറൽ കേണൽ പ്രൊഫസർ ഹെഷാം ഹസ്സാം പറഞ്ഞു.

പുതിയ പ്ലാറ്റ്ഫോം രോഗികളെ അവരുടെ അപ്പോയിന്റ്മെന്റുകൾ ഓർമ്മിപ്പിക്കുമെന്നു ഹെൽത്ത് ഐടി ഡയറക്ടർ ഡോ. മുഹമ്മദ് ഹെലാൽ പറഞ്ഞു.

ഫോണിലൂടെ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനും ആപ്ലിക്കേഷനിലൂടെ രോഗികളെ അറിയിക്കുകയും ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ എല്ലാ സ്പെഷ്യാലിറ്റികളിലും 70 ലധികം ഡോക്ടർമാർക്കിടയിൽ തിരയാനും, പുതിയ പാക്കേജുകളും ഓഫറുകളും അറിയാനും, മെഡിക്കൽ വാർത്തകളും കൺസൾട്ടന്റുമാരുടെ വൈദ്യോപദേശങ്ങളും നേടാനും ഈ ആപ്ലിക്കേഷൻ സഹായകമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!