ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും, യുഎസ് പ്രതിരോധ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ചർച്ചയിൽ പങ്കെടുത്തു. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷയിലും അവരുടെ സാധ്യതകളെ കുറിച്ചും ഇരു പക്ഷവും ചർച്ച ചെയ്തു. അഫ്ഗാനിൽ നിന്നും അമേരിക്കയുടെ ഒഴിപ്പിക്കൽ ശ്രമങ്ങൾക്ക് മാനുഷികമായി ബഹ്റൈൻ നൽകുന്ന പിന്തുണയെ ഓസ്റ്റിൻ അഭിനന്ദിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തെ ദൃഢപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അറേബ്യൻ ഗൾഫ് മേഖലയിലും മിഡിൽ ഈസ്റ്റിലും സമാധാനം, സുരക്ഷ, സുസ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നതിൽ ഇരു രാജ്യങ്ങളുടെയും പങ്ക് ചൂണ്ടിക്കാട്ടി, പ്രത്യേകിച്ച് പ്രതിരോധ, സൈനിക, മാനുഷിക മേഖലകളിൽ തങ്ങളുടെ തന്ത്രപരമായ സഹകരണത്തിന്റെ പ്രാധാന്യം ഇരുപക്ഷവും ആവർത്തിച്ചു.

ബിഡിഎഫ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ച അദ്ദേഹം വിലയിരുത്തി., സഖ്യകക്ഷികളുടെ അഭയാർത്ഥി പ്രവർത്തനത്തെ പിന്തുണയ്ക്കുകയും യുഎസ്-ബഹ്റൈൻ പ്രതിരോധ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു.

ബഹ്‌റൈൻ വഴി അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സുമായി ചേർന്ന് പ്രവർത്തിച്ച ടാസ്‌ക്ഫോഴ്സ് 58 അംഗങ്ങളെയും സന്ദർശിച്ചതായി ഓസ്റ്റിൻ പറഞ്ഞു.