അമേരിക്കൻ പ്രതിനിധി സംഘവുമായി വനിതാ സുപ്രീം കൗൺസിൽ കൂടിക്കാഴ്​ച നടത്തി

മനാമ: അ​മേ​രി​ക്ക​ൻ സെ​ന​റ്റ്, കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി​ക​ളു​മാ​യി വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ൻറെ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ചെ​യ്യു​ക​യാ​ണ്​ സ​ന്ദ​ർ​ശ​ന​ത്തിൻറെ ല​ക്ഷ്യം. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടിൻറെ തു​ട​ക്കം മു​ത​ൽ ഇ​തു​വ​രെ ബ​ഹ്​​റൈ​ൻ സ്​​ത്രീ​ക​ൾ കൈ​വ​രി​ച്ച പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് കൗ​ൺ​സി​ൽ അ​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശൈ​ഖ ദി​ന ബി​ൻ​ത് റാ​ഷി​ദ് ആ​ൽ ഖ​ലീ​ഫ വി​വ​രി​ച്ചു.

ദേ​ശീ​യ വി​ക​സ​ന​ത്തി​ൽ സ്​​ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചും ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ബ​ഹ്​​റൈ​ൻ സ്​​ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കൗ​ൺ​സി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​നു​ മു​ന്നി​ൽ വി​ശ​ദീ​ക​രി​ച്ചു.സ്ത്രീ​ക​ളു​ടെ നി​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്തം വർദ്ധിപ്പി​ക്കു​ന്ന​തി​നും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​മേ​രി​ക്ക​ൻ സം​ഘം ചോ​ദി​ച്ച​റി​ച്ചു. പൊ​തു​ജീ​വി​ത​ത്തി​െൻറ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ഹ്​​റൈ​ൻ സ്​​ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ കൗ​ൺ​സി​ൽ ന​ട​ത്തു​ന്ന ഉ​ദ്യ​മ​ങ്ങ​ളെ സം​ഘം പ്ര​ശം​സി​ച്ചു.

ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലെ​യും സ്​​ത്രീ​ക​ളു​ടെ പു​രോ​ഗ​തി​ക്കാ​യി അ​മേ​രി​ക്ക​യു​മാ​യും ബ​ഹ്​​റൈ​നി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​യു​മാ​യും സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള കൗ​ൺ​സി​ലിൻറെ താ​ൽ​പ​ര്യ​വും അ​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​ക​ടി​പ്പി​ച്ചു.