മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഈ വർഷത്തെ അഞ്ചാമത്തെ ഓണാഘോഷം റിഫ ഏരിയയിൽ നടന്നു. കെ.പി.എ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. ഏരിയ പ്രെസിഡന്റ്റ് ജിബിൻ ജോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു, ഏരിയ വൈ. പ്രെസിഡന്റ്റ് ദിൽഷാദ് രാജ്, ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ എന്നിവർ ആശംസകളും അറിയിച്ചു.
കെ.പി.എ റിഫ ഏരിയ കമ്മിറ്റി ഐ.എം.സി ഹോസ്പിറ്റൽ റിഫയുമായി ചേർന്നു സംഘടിപ്പിക്കുന്ന 10 ദിവസത്തെ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ഹോസ്പിറ്റൽ പ്രതിനിധി ഡോ. പ്രിനീഷ് വർഗീസ് നിർവഹിച്ചു. മുതിർന്ന അംഗങ്ങൾക്ക് ഓണപ്പുടവ നൽകുകയും കൂടാതെ മുൻ കേരള ഫുട്ബോൾ താരം രാജേന്ദ്രനെയും കെ.പി.എ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളെയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
കെ.പി.എ വൈസ്പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ച യോഗത്തിനു ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ സ്വാഗതവും, ഏരിയ ട്രെഷറർ അനിൽ കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും, ഓണക്കളികളും, വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിരയും, കുട്ടികളുടെ കലാപരിപാടികളും നടന്നു. പിന്നീട് നടന്ന ആവേശകരമായ കൊല്ലം ജില്ലാ വനിതാ വടംവലി മത്സരത്തിൽ കൊല്ലം തണ്ടർ ഗേൾസ് വിജയികളായി. ക്വയിലോൺ സൂപ്പർ ക്യൂൻസ് രണ്ടാം സ്ഥാനവും, ദേശിങ്ങനാട് ഏഞ്ചൽസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.