മൂന്ന് തെർമോസുകൾക്ക് നിരോധനം

മനാമ: ചായയും കാപ്പിയും എടുക്കുന്ന മൂന്ന് തരം തെർമോസുകൾക്ക് ബഹ്റൈനിൽ നിരോധനം. ആസ്ബറ്റോസ് അടങ്ങിയതിനാണ് ഇവ നിരോധിച്ചത്.

വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെ ടെസ്റ്റിംഗ് ആൻഡ് മെട്രോളജി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കണ്ടെയ്നറുകളുടെ സാങ്കേതികത ഉറപ്പ് വരുത്താൻ വേണ്ടിയുള്ള ക്യാമ്പയ്നിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

ബഹ്റൈൻ സർവകലാശാലയിലെ ശാസ്ത്ര വിഭാഗവുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടപ്പിലാക്കിയത്.