bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ ഇന്റർനാഷണൽ എയർഷോയുടെ ആറാം പതിപ്പ് 2022 നവംബറിൽ

New Project - 2021-09-20T135843.400

മനാമ: ബഹ്റൈൻ ഇന്റർനാഷണൽ എയർഷോയുടെ (ബിഐഎഎസ്) ആറാം പതിപ്പ് 2022 നവംബറിൽ നടക്കും. ബിഐഎഎസ് സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനും രാജാവിൻറെ പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ബി ഐ എ എസ്സിന്റെ വിജയം, ഇവന്റിന്റെ ആദ്യ പിന്തുണക്കാരനും അതിന്റെ തുടക്കക്കാരനുമായ ബഹുമാനപ്പെട്ട രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദീർഘദൃഷ്ടിയെയാണ് പ്രതിഫലിപ്പിക്കുന്നത്.

കഴിഞ്ഞ പതിപ്പുകളിൽ, പ്രമുഖ ലോക സിവിൽ, സൈനിക വ്യോമയാന കമ്പനികളെ ആകർഷിക്കുന്നതിൽ ബിഐഎഎസ് വിജയിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് അബ്ദുള്ള പറഞ്ഞു. ബഹ്റൈനെ ബഹിരാകാശ വ്യോമ വ്യവസായത്തിന്റെ ഭവനമായി മാറ്റാൻ ഇത് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2022 നവംബർ 9 മുതൽ 11 വരെ അൽ-സഖീർ വ്യോമതാവളത്തിൽ ഹമദ് രാജാവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏവിയേഷൻ ഷോയുടെ (ബി ഐ എ എസ് 2022) ആറാം പതിപ്പിന് രാജ്യം ആതിഥ്യം വഹിക്കുമെന്ന് ഷെയ്ഖ് അബ്ദുള്ള വെളിപ്പെടുത്തി.

ഈ ഇവൻറ് വ്യോമയാന വ്യവസായ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് രാജാവ് വെളിപ്പെടുത്തി. ആഗോള ഉത്പാദനത്തിന്റെ 8% പ്രതിനിധീകരിക്കുന്ന ഈ മേഖലയിലെ കൂടുതൽ നിക്ഷേപത്തിനും ഇത് വഴിതെളിക്കും. കൂടാതെ 200 ദശലക്ഷത്തിലധികം തൊഴിലാളികൾക്ക് ജോലി നൽകിക്കൊണ്ട് ആഗോള ഉത്പാദനത്തിലേക്ക് 3.5 ട്രില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യാനും സാധിക്കും. ഈ എയർ ഷോയിലെ കമ്പനികളുടെ സാന്നിധ്യത്തിലൂടെ ഒരു മൂല്യവർദ്ധിത തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ വ്യവസായത്തിൽ നിന്ന് പ്രയോജനം നേടാൻ ബഹ്റൈന് സാധിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് രാജാവ് പറഞ്ഞു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാരിന് നന്ദി അറിയിക്കുകയും ഇവന്റിന് നൽകുന്ന പിന്തുണയെ അഭിനന്ദിക്കുകയും ചെയ്തു.

ബി ഐ എ എസ് 2022 എയർ ഷോയിലൂടെ പുതിയ തലമുറയ്ക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ദേശീയ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്ന് ഷെയ്ഖ് അബ്ദുള്ള പ്രത്യാശ പ്രകടിപ്പിച്ചു.

ബി എ ഇ സിസ്റ്റംസ് (ബ്രിട്ടൻ), ലോക്ക്ഹീഡ് മാർട്ടിൻ (യുഎസ്എ), ലിയോനാർഡോ കമ്പനി (ഇറ്റലി), ബെൽ ഹെലികോപ്റ്റർ (യുഎസ്എ), തേൽസ് (ഫ്രാൻസ്), കോൾമാൻ (യുഎസ്എ) ഉൾപ്പെടെ നിരവധി ലോക കമ്പനികൾ ബി ഐ എ എസ് 2022 ൽ പങ്കെടുക്കാൻ സന്നദ്ധരായിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!