ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങളോടെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തിറക്കിയത്. സമ്ബത്തും ക്ഷേമവും ഉൾപ്പെടുത്തിയുള്ള ന്യായ് പദ്ധതിയാണ് പത്രികയിലെ മുഖ്യ ആകർഷണം. ഇതിന് പുറമെ എല്ലാ വിഭാഗക്കാർക്കും സമ്പത്തും ക്ഷേമവും പത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നു. രാജ്യം ഏറെ നുണകള്‍ കേട്ടുവെന്നും, നുണകള്‍ ഇല്ലാത്ത പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റേതെന്നും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഞങ്ങൾ നടപ്പിലാക്കും’ എന്ന മുദ്രാവാക്യത്തിലൂടെ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.
തൊഴിലില്ലായ്മയും കർഷകരുടെ ദുരിതവും സ്ത്രീ സുരക്ഷയില്ലായ്മയും രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ആണെന്നു പത്രികയിൽ പറയുന്നു. കർഷകർക്കും യുവാക്കൾക്കും പ്രത്യേകം പ്രത്യേകം വാഗ്ദാനങ്ങളും ഇതിൽ നൽകിയിരിക്കുന്നു. 2020 മാർച്ചിന് മുമ്പായി 20 ലക്ഷം സർക്കാർ സർവീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുമെന്നു കട ബാധ്യത മൂലം ഒരു കർഷകനും ജയിലിൽ കിടക്കേണ്ടിവരില്ലെന്നു രാഹുൽഗാന്ധി യോഗത്തിൽ പ്രഖ്യാപിച്ചു.
കള്ളപ്പണം തിരിച്ചുപിടിച്ച് എല്ലാവരുടെയും അക്കൗണ്ടുകളിലും 15 ലക്ഷം നൽകുമെന്ന മോദിയുടെ വാഗ്ദാനം കള്ളമായിരുന്നുവെന്നു എന്നാൽ തങ്ങൾ പറയുന്നത് കള്ളമല്ലെന്നും രാഹുൽ പറഞ്ഞു.
12,000 രൂപയിൽ താഴെ വരുമാനമുള്ളവരുടെ അക്കൗണ്ടിൽ ഓരോ വർഷവും 72000 രൂപ നിക്ഷേപിക്കുമെന്നു തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 150 ആക്കുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു . ദാരിദ്ര നിർമാർജനം, കാർഷിക മേഖല, സ്ത്രി സുരക്ഷ, തൊഴിൽ എന്നി വിഷയങ്ങൾക്ക് പ്രധാന്യം നൽകിയാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.