മനാമ: ദീർഗ്ഗ നാളത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുഞ്ഞഹമ്മദ് മൂസ വടകര ക്ക് അൽ ഫുർ ഖാൻ സെന്റർ യാത്ര അയപ്പ് നൽകി. 38 വർഷമായി കുഞ്ഞഹമ്മ്ദ് ബഹ് റനിൽ. ബഹ് റൈൻ പോലീസിൽ ദീഗ്ഗ നാളത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് ചേർന്ന യാത്രഅയപ്പ് യോഗത്തിൽ വെച്ച് സെന്റർ ആഡ്വൈസർ സൈഫുള്ള ഖാസിം ഉപാഹരം സമർപ്പിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബഷീർ മദനി, സലാഹുദ്ദേീൻ വളാഞ്ചേരി, മുജീബ് റഹ്മാൻ നാദാപുരം, ഫിറോസ് ഒതായി, അഷ്‌റഫ്പൂനൂർ, നഷാദ് സ്കൈ, അബ്ദുസ്സലാം ബേപ്പൂർ, അബ്ദുൽ അസീസ് താണിശ്ശേരി, ഇഖ്ബാൽ വടകര, മനാഫ് പാലക്കാട് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഫാറൂഖ് മാട്ടൂൽ, ഷറഫുദ്ദേീൻ കൊല്ലം, കെപി യൂസുഫ്, അബ്ദുല്ല പുതിയങ്ങാടി, മുജീബു റഹ്മാൻ വെട്ടത്തൂർ, ഹിഷാം വടകര ആരിഫ് അഹ്മദ് എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി. അൽ ഫുർഖാൻ ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും ഇല്യാസ് കക്കയം നന്ദിയും പറഞ്ഞു.