പദ്മനാഭന്റെ വേർപാടിൽ പി.പി.എ എൽ,സി യോഗം അനുശോചിച്ചു

മനാമ: പി.പി.എ ലൈസൻ കമ്മറ്റി അംഗവും, യു എസ് നേവി ജീവനക്കാരനുമായിരുന്ന പദ്മനാഭന്റെ വേർപാടിൽ കെഎംസിസി ഹാളിൽകൂടിയ PPA എൽ,സി യോഗം അഘാതമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. ബി.കെ.എസ് അംഗമായിരുന്ന അദ്ദേഹം നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റെ പ്രവർത്തകനും, സംഗീതജ്ഞനും ആയിരുന്നു. സാംസ്കാരിക സംഘടനയായ ബഹ്‌റൈൻ പയനീയറിന്റെ പ്രവർത്തകനായിരുന്ന അദ്ദേഹം നിരവധി സുഹൃദ് ബന്ധങ്ങളുടെ ഉടമയായിരുന്നു. ഇന്ത്യൻ സ്കൂളിന്റ രക്ഷകർത്തു സമിതിയിൽ അംഗമായിരുന്ന അദ്ദേഹം സ്‌കൂൾ നടത്തുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുവാൻ സംഘടിപ്പിക്കുന്ന മേളകളുടെയും, സ്‌കൂൾ ബസ് പ്രവർത്തനം നിയന്ത്രിക്കുന്ന ട്രൻസ്പോർട്ട് കമ്മറ്റിയുടെ പ്രവർത്തനങ്ങളിലും സജ്ജീവ സാനിദ്യമായിരുന്നു. പ്രകടന പരതയില്ലാത്ത, നിസ്വാർത്ഥവും, സഹജീവികളോട് സഹാനുഭൂതിയോടെയും പ്രവർത്തിക്കുന്ന പപ്പന്റെ വിയോഗം ബഹ്‌റൈൻ സാമൂഹ്യ സേവന രംഗത്ത് ഒരു തീരാനഷ്ടമാണ്. യോഗത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, PPA രക്ഷാധികാരി മുഹമ്മദ് ഹുസ്സൈൻ മാലീം, PPA കൺവീനർ വിപിൻ പി.എം, സ്‌കൂൾ സെക്രട്ടറി സജ്ജി ആൻറണി, സ്‌കൂൾ ഇ.സി മെമ്പർമാരായ പ്രേമലത എൻ.എസ്, അഡ്വക്കേറ്റ് ബിനു മണ്ണിൽ, ലൈസൻ കമ്മറ്റി അംഗങ്ങളായ അർഷദ് ഖാൻ, ഷാഫി, പറക്കാട്ട, എം.ശശിധരൻ, തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു. ശ്രീ പദ്‌മനാഭൻറെ മകൻ പ്രണവ് വികാര നിർഭരമായി സംസാരിച്ചു.. ഐ എസ്‌ ബി, ഇ..സി അംഗങ്ങളായ സജ്ജി മങ്ങാട്ട്, മുഹമ്മദ് നയാസ്, ലൈസൻ കമ്മറ്റി അംഗങ്ങളായ ചെമ്പൻ ജലാൽ, നാസർ മഞ്ചേരി മുഹമ്മദ് ഗയാസ്, സന്തോഷ് കുമാർ, ബിനോജ് മാത്യു, റിയാസ് ഇബ്രാഹിം, അഷ്റഫ് കാട്ടിൽപീഡിയ,, മൊയ്‌ദീൻ പാഴൂർ, പ്രിൻസ് ജി മാങ്ങാട്, തൗഫീഖ്, നൂറുദീൻ, ഹകീം തുടങ്ങിയവർ നേതൃത്വം നൽകി.