എ സഈദ് ന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അനുശോചിച്ചു

മനാമ: ഇന്ത്യയിൽ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകിയ നവരാഷ്ട്രീയത്തിന്റെ മുന്‍ നിര പോരാളിയായിരുന്നു വിട പറഞ്ഞ എസ്‌.ഡി.പി.ഐ മുൻ ദേശീയ അദ്ധ്യക്ഷൻ എ. സഈദ് എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ  അനുശോചന കുറിപ്പിൽ അറിയിച്ചു.

ഒരു മതപണ്ഡിതന് രാഷ്ട്രീയ പൊതുജീവിതത്തിൽ ഇടപെടാൻ സാധിക്കുന്നതിന്റെ ഉത്തമ മാതൃകയാണ് അദ്ദേഹം.

നവ രാഷ്ട്രീയ മുന്നേറ്റത്തിന്റെ മുൻനിര തേരാളിയായിരുന്ന അദ്ധേഹത്തിന്റെ ആകസ്മികമായ വിയോഗം ഇന്ത്യൻ മുസ്‌ലിംകൾക്കും നവ രാഷ്ട്രീയ മുന്നേറ്റ പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടമാണെന്ന് സോഷ്യൽഫോറം‌ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ജാവേദ് പാഷ, ജനറൽ സെക്രട്ടറി യൂസഫ് അലി, അലിഅക്ബർ, റഫീഖ് അബ്ബാസ്, കരീം, അതാഉല്ലാഹ്, ഇർഫാൻ, ഹഫീസ് എന്നിവർ അനുസ്മരിച്ചു.

കുറച്ചു നാളുകൾ ആയി ചികിത്സയിലായിരുന്ന എ. സഈദ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് മരണമടഞ്ഞത് . ഇന്നലെ (ബുധൻ ) രാവിലെ പത്തു മണിയോട് കൂടി ആയിരക്കണക്കിന് ആളുകളുടെ സാനിധ്യത്തിൽ ജന്മ ദേശമായ മലപ്പുറം എടവണ്ണയിലെ ജുമാമസ്ജിദ് കബറിസ്ഥാനിൽ കബറടക്കം നടന്നു.