ലോക ടൂറിസം ഫോറം ഉപദേശക സമിതിയിൽ അംഗമായി മലയാളി വ്യവസായി അദീബ് അഹമ്മദ്

20170731065325-AdeebAhamedManagingDirectorTwenty14Holdings

മനാമ: അ​ബൂ​ദ​ബി ആ​സ്​​ഥാ​ന​മാ​യ ട്വന്റി 14 ഹോൾഡിങ്സിന്റെയും ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ചിന്റെയും എംഡിയായ അദീബ് അഹമ്മദ് വേൾഡ് ടൂറിസം ഫോറം ലുസേൺ (ഡബ്ല്യുടിഎഫ്എൽ) ആഗോള ഉപദേശ സമിതിയംഗമായി.

വിനോദ സഞ്ചാര മേഖലയിലെ വൻ നിക്ഷേപകരുടെയും വ്യവസായികളുടെയും ആഗോള സംഘടനയാണ് ഡബ്ല്യുടിഎഫ്എൽ. ലുസേൺ ധനകാര്യ വിഭാഗം മേധാവി ഫ്രാൻസിക ബിറ്റ്സി, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് എംഡിയും സിഇഒയുമായ പുനീത് ചാട്വാൾ, ഐസിടിപി (ഇന്റർനാഷനൽ കൗൺസിൽ ഓഫ് ടൂറിസം പാർട്ണേഴ്സ്) പ്രസിഡന്റ് ജഫ്രി ലിപ്മാൻ തുടങ്ങിയവരും ഉൾപ്പെടുന്ന ഉപദേശക സമിതി മേഖലയിലെ നയരൂപീകരണത്തിന് നേതൃത്വം നൽകും.

നവംബർ 15,16 തീയതികളിൽ സ്വിറ്റ്സർലൻഡിലെ ആൻഡർമെറ്റിൽ ഡബ്ല്യുടിഎഫ്എല്ലിന്റെ ആഭിമുഖ്യത്തിൽ ആഗോള ടൂറിസം സാധ്യതകൾ സംബന്ധിച്ച് ഇന്നവേഷൻ ഫെസ്റ്റിവൽ നടക്കും. വേൾഡ് ഇക്കോണമിക് ഫോറം സ്ഥാപകൻ ക്ലോസ് ഷവബ്, ഹോട്ടൽപ്ലാൻ സിഇഒ ലോറ മേയർ, തോമസ് കുക്ക് മുൻ സിഇഒ പീറ്റർ ഫാങ്കോസർ തുടങ്ങിയവരും പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!