മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിൻറെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

IMG-20211007-WA0027

മനാമ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിൻറെ നേതൃത്വത്തിൽ 152 മാത് ഗാന്ധി ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു.

സൽമാനിയ ഇന്ത്യൻ ഡിലൈറ് പാർട്ടി ഹാളിൽ വച്ച് ഫോറം പ്രവർത്തകർ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് പരിപാടികൾ ആരംഭിച്ചത്. മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് അഡ്വ. പോൾ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽ തിരുവല്ല മുഖ്യ പ്രഭാഷണം നടത്തി.

ഗാന്ധി ജയന്തി ദിനത്തിൽ പോലും മുഖ്യധാരാ മാധ്യമങ്ങൾ ഗാന്ധിജിയെ വിസ്മരിച്ചു കൊണ്ട് കടന്നു പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സത്യവും , അഹിംസയും തൻറെ ജീവിതത്തിൻറെ അടിസ്ഥാന പ്രമാണമാക്കി ഒരു ജനതയെ മുഴുവൻ സഹോദര്യത്വത്തിലും, മതേതരത്വത്തിലും നിലനിർത്തുന്നതിന് വേണ്ടി തൻ്റെ ജീവൻ ബലികൊടുത്ത നേതാവാണ് മഹാത്മാഗാന്ധി. ഇന്നത്തെ ഭരണകൂട ശക്തികൾ ചരിത്രത്തെ തിരുത്തി എഴുതി ഗാന്ധിയെയും നമ്മുടെ സ്വതന്ത്ര സമര നേതാക്കളെയും ഇന്ത്യൻ ചരിത്രത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പോലെയുള്ള സംഘടനകളുടെ പ്രസക്തി കൂടി വരുകയാണെന്നു അനിൽ തിരുവല്ല ഓർമിപ്പിച്ചു.

കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എബ്രഹാം ജോൺ , ഷെമിലി പി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. എബി തോമസ് നന്ദി രേഖപ്പെടുത്തി.

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ശിൽപ്പ സന്തോഷിനെയും ,പത്ത്, പന്ത്രണ്ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ വച്ച് ആദരിച്ചു .

ബാബൂ കുഞ്ഞിരാമൻ, തോമസ് ഫിലിപ്പ്, സന്തോഷ്, പ്രേമൻ സജീവൻ കണ്ണൂർ, അജി ജോർജ്, ജോൺസൺ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!