ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പുതിയ കമ്മിറ്റി നിലവിൽ വന്നു

മനാമ: ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ 2021 -22 സീസണിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ കമ്മിറ്റിയിൽ ഭാരവാഹികൾ ആയിരുന്ന അബ്ദുൽ മുനീർ (പ്രസിഡന്റ് ), ജെറി ജോയ് (സെക്രട്ടറി ) റഹ്മത്തലി (ജോയിന്റ് സെക്രട്ടറി) എന്നിവർ തുടർന്നപ്പോൾ അബ്ദുൽ ലത്തീഫ് (വൈസ് പ്രസിഡന്റ് ) , ആൻഡ്രൂ (വൈസ് പ്രസിഡന്റ് ), നൗഫൽ (ജോയിന്റ് സെക്രട്ടറി), സാവിയോ (ട്രെഷറർ) എന്നിവർ പുതുതായി തിരഞ്ഞെടുക്കപ്പെട്ടു.

കൊറോണ മൂലം ഒന്നര വർഷത്തെ ഇടവേളകൾക്ക് ശേഷം ഫുട്ബോൾ ടൂര്ണമെന്റുകൾക് തുടക്കം കുറിക്കാൻ ബിഫാ കപ്പ് 2021 ഈ മാസം 14,15&21 തീയതികളിൽ നടത്താൻ തീരുമാനിച്ചു. 11 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് ജുഫൈറിലെ മനാമ ക്ലബ്ബിൽ ആണ് നടക്കുന്നത്.