bahrainvartha-official-logo
Search
Close this search box.

ഇനാറ മോൾക്കായി ബഹ്‌റൈൻ പ്രവാസികളും കൈകോർക്കുന്നു

inara mol

മനാമ: സ്‌പൈനൽ മസ്കുലർ അട്രോഫി (Spinal muscular atrophy) അഥവാ SMA എന്ന അപൂർവ രോഗ ബാധിതയായ കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോളുടെ ചികിത്സയ്ക്കായാണ് ബഹ്‌റൈൻ പ്രവാസികൾ കൈകോർക്കുന്നത്.

ഏകദേശം 18 കോടി യോളം രൂപ വിലവരുന്ന മരുന്നിന് പണം കണ്ടെത്താനാവാതെ ചികിത്സ വൈകുന്നതിനാൽ, കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് പിതാവ് മുഹമ്മദ് റാഷിദ് അറിയിച്ചു.

രണ്ട് മാസത്തിലധികമായി നടത്തുന്ന ശ്രമങ്ങൾ വിചാരിച്ച രീതിയിൽ ഫലപ്രപ്തിയിൽ എത്താത്തതിനാൽ അദ്ദേഹം ബഹ്‌റൈൻ പ്രവാസി സമൂഹത്തോടും സഹായം അഭ്യർഥിക്കുകയായിരുന്നു.

ഇനാറാ മോൾക്ക് സഹായമെത്തിക്കുന്നതിനായി മനാമ കെ സിറ്റിയിൽ വച്ച് നടന്ന മീറ്റിങ്ങിനെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം സെഗായ റസ്റ്ററന്റിൽ വെച്ച് നടന്ന യോഗത്തിൽ എബ്രഹാം ജോൺ , ഫ്രാൻസിസ് കൈതാരത്ത്, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹസൈനാർ കളത്തിങ്കൽ, ജമാൽ നദ്‌വി എന്നിവർ രക്ഷാധികാരികളായും, മജീദ് തണൽ (ചെയർമാൻ ) ഹാരിസ് പഴയങ്ങാടി (കൺവീനർ )നജീബ് കടലായി (വൈസ് ചെയർമാൻ) ജെ. പി.കെ. തിക്കോടി (ജോയിന്റ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ ഒരു താൽക്കാലിക കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു.

അസാധ്യമായതൊക്കെ പങ്കാളിത്തംകൊണ്ട് സാധ്യമാക്കിയിട്ടുള്ള ബഹ്‌റൈനിലെ എല്ലാ മനുഷ്യസ്നേഹികളും കുഞ്ഞിനെ സഹായിക്കാൻ മുന്നോട്ട് വരണമെന്നും വിശദവിവരങ്ങൾക്ക് 33172285, 39755678 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.

നേരിട്ട് പണമയക്കാൻ ആഗ്രഹിക്കുന്നവർ സ്റ്റേറ്റ് ബാങ്കിന്റെ കാടാച്ചിറ ബ്രാഞ്ചിൽ Sajitha T, Hameed P, Hashim AP IFSC CODE: SBIN 0071263. A/C No. 403 441 997 87 എന്നനമ്പറിലും ഗൂഗ്ൾ പേ 85905 08864 FARSANA KT എന്ന നമ്പറിലും അയക്കാവുന്നതാണ്.

94470 82612, 97454 12644 എന്നീ നമ്പറുകളിൽ നാട്ടിലുള്ളവരുമായും ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!