മനാമ: ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ടൂർണമെന്റിന് സിഞ്ച് മൈതാനിയിൽ വെള്ളിയാഴ്ച്ച തുടക്കം കുറിച്ചു. BKNBF പ്രസിഡണ്ട് ശ്രീ. റെജി കുരുവിളയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരം ടൂർണമെന്റ് ഔപചരികമായി ഉത്ഘാടനം ചെയ്തു. O I C C ദേശീയ പ്രസിഡന്റ് ശ്രീ. രാജു കല്ലുംപുറം ടൂർണമെന്റിന് മുന്നോടിയായി പതാക ഉയർത്തി. സെക്രട്ടറി സാജൻ തോമസ്, വൈസ് പ്രസിഡന്റ് റോബിൻ എബ്രഹാം, മനോഷ് കോര എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർന്നു. ആദ്യത്തെ ആവേശകരമായ മത്സരത്തിൽ വാകത്താനം ടീമിനെ പരാജയപ്പെടുത്തി പുതുപ്പള്ളി ടീം ജേതാക്കൾ ആയി. നിരവധി കായിക പ്രേമികളുടെ സാന്നിധ്യം ടൂർണമെന്റിന് മിഴിവേകി. അടുത്ത വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 തിന് നടക്കുന്ന മത്സരത്തിൽ മണർകാട് ടീമിനെ ചിങ്ങവനം ടീം നേരിടും.