ആവേശം വിതറി ‘കേരള സൂപ്പർ ലീഗ് – 4’ രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന്(വ്യാഴം)

മനാമ: മഹീന്ദ്രാ ആൻഡ് മുഹമ്മദ് ജലാൽ സ്‌പോൺസർ ചെയ്യുന്ന കേരള സൂപ്പർ ലീഗ് – 4 (കെ എസ് എൽ) രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന്(വ്യാഴം) നടക്കും. 9 മണിക്ക് തുടങ്ങുന്ന ആദ്യ മത്സരത്തിൽ മറീന എഫ്‌സി മിഡ്ലാൻഡ് എഫ്‌സി യെ നേരിടും. രണ്ടാം മത്സരത്തിൽ കേരള ഹൗസ് എഫ്‌സി കേരളയെയും, ഷോ സ്റ്റോപ്പർസ് എഫ്‌സി ബഹ്‌റൈൻ കെഎംസിസി യുമായി ഏറ്റുമുട്ടും. തുല്യശക്തികളുടെ പോരാട്ടം അരങ്ങേറുന്ന 4 ആം കളിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം യുവ കേരളയുമായി കൊമ്പുകോർക്കുമ്പോൾ ആതിഥേയരായ അൽ കേരളാവി ഗോവൻ പടകുതിരകളായ സ്പോർട്ടിങ്‌ എഫ്‌സിയുമായി ഏറ്റുമുട്ടും.

കഴിഞ്ഞ ആഴ്ച നടന്ന ആദ്യ റൗണ്ടിൽ അൽ കേരളവി, എഫ്‌സി കേരള, യുവ കേരള, കെഎംസിസി എന്നിവർ വിജയിച്ചപ്പോൾ മറീന ഷോസ്റ്റോപ്പർസ് തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചിരുന്നു.