മനാമ: പ്രവാസി എഴുത്തുകാരായ നൗഷാദ് മഞ്ഞപ്പറയായും കെ.വി.കെ. ബുഖാരിയും രചന നിർവഹിച്ച് ലിപി ബുക്സ് പ്രസിദ്ധീകരിച്ച ‘ഖുബൂസ്’ എന്ന പുസ്തകത്തെ ബഹ്റൈനിൽ പരിചയപ്പെടുത്തുന്ന ചടങ്ങ് ഒക്ടോബർ 31ന് വൈകീട്ട് എട്ടിന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
പ്രവാസം പറഞ്ഞ ഹൃദയകഥകളുടെ സമാഹാരമായ ഖുബൂസിൻറെ ഔദ്യോഗിക പ്രകാശനം ഒക്ടോബർ 10ന് കേരള ഭക്ഷ്യമന്ത്രി ജി.ആർ. അനിലാണ് നിർവഹിച്ചത്. നവംബർ മൂന്നിന് നടക്കുന്ന 40ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഈ പുസ്തകം ലഭ്യമായിരിക്കും.
ബഹ്റൈനിൽ ഒക്ടോബർ 31ന് നടക്കുന്ന ചടങ്ങിൽ കോപ്പികൾ വേണ്ടവർക്ക് നൽകും. ബഹ്റൈനിൽനിന്ന് നൗഷാദ് മഞ്ഞപ്പാറക്ക് പുറമേ, ഡോ. ജോൺ പനക്കൽ, കെ.ടി. സലീം, ആമിന സുനിൽ എന്നിവരും പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. നേരത്തെ ഖുബൂസിൻറെ ബഹ്റൈനിലെ ടൈറ്റിൽ പ്രകാശനം കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, എഴുത്തുകാരി ഡോ. ഷെമിലി പി. ജോണിന് നൽകി നിർവഹിച്ചിരുന്നു.