മനാമ: ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിച്ച് ബഹ്‌റൈനിലെ കലാകൂട്ടായ്മയായ ‘ലക്ഷ്യ’ പുറത്തിറക്കിയ ‘വേദം’ എന്ന കവര്‍ സോങ് ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.
ബഹ്‌റൈനിലെ പ്രമുഖ നര്‍ത്തകിയും നൃത്താധ്യാപികയും കോറിയോഗ്രാഫറുമായ വിദ്യാശ്രീ സംവിധാനം ചെയ്ത വേദത്തില്‍ ബഹറൈനില്‍ 9-ആം ക്ലാസ് വിദ്യാര്‍ഥിനിയായ സര്‍ഗ്ഗ സുധാകരനും വിദ്യാശ്രീയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
1983-ല്‍ പുറത്തിറങ്ങിയ സാഗര സംഗമം എന്ന സിനിമയില്‍ എസ്.പി.ബി. പാടി പ്രശസ്തമായ ‘വേദം അണുവണുവുണ നാദം…’ എന്ന ഗാനമാണ് സൗണ്ട് എന്‍ജിനീയര്‍ ജോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ജോളി കൊച്ചീത്രയും സന്ധ്യ ഗിരീഷും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്.
ഇതിന്റെ കാമറയും എഡിറ്റിങ്ങും ജേക്കബ് ക്രിയേറ്റീവ്ബീസും അസോസിയേറ്റ് ജയകുമാര്‍ വയനാടുമാണ്. ജെബിന്‍ നെല്‍സണ്‍ അസോസിയേറ്റ് കോറിയോഗ്രാഫിയും ചെയ്തിരിക്കുന്നു.