മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ബ്രസ്റ്റ് ക്യാൻസർ അവയർനസിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ വനിതകളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോക്ടർ നിഷ പിള്ളയാണ് വനിതകൾക്കായി സംഘടിപ്പിച്ച സെമിനാറിൽ അവെർനെസ്സ്ക്ലാസ് എടുത്തത്. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്ത ചടങ്ങിന് ലേഡീസ് വിങ് പ്രസിഡന്റ് ബിസ്മി രാജ് അദ്ധ്യക്ഷത വഹിച്ചു. ലേഡീസ് വിങ് സെക്രട്ടറി ലക്ഷ്മി സന്തോഷ് സ്വാഗതവും , ജോ. സെക്രട്ടറി ഷാമില ഇസ്മയിൽ നന്ദിയും പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , ട്രെഷറർ രാജ് കൃഷ്ണൻ , സെക്രട്ടറി കിഷോർ കുമാർ, ലേഡീസ് വിങ് കോ-ഓർഡിനേറ്റർ മനോജ് ജമാൽ, ഹോസ്പിറ്റൽ -ചാരിറ്റി വിങ് കൺവീനർ ജിബി ജോൺ എന്നിവർ സംസാരിച്ചു. സെമിനാർ സെഷനു ശേഷം അംഗങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഡോക്ടർ മറുപടി നൽകി.