2060 ഓടെ കാർബൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ബ​ഹ്​​റൈ​​ൻ

മനാമ: 2060 ഓടെ കാർബൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ബ​ഹ്​​റൈ​​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യി മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചു. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 യുടെ ഭാഗമായി ഇതിനോടകം തന്നെ കാർബൺ ബ​ഹി​ർ​ഗ​മ​നം കുറയ്ക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട് .

കാർബൺ ക്യാപ്ചർ സാങ്കേതികവിദ്യയും വനവൽക്കരണവും ഉൾപ്പെടെയുള്ള സ്കീമുകളിലൂടെ കാർബൺ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ രാജ്യം ശ്രമിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി രാജ്യം പ്രതിബദ്ധത പുലർത്തുമെന്ന് കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയും പരിസ്ഥിതി സുപ്രീം കൗൺസിൽ ചീഫ് എക്സിക്യൂട്ടീവുമായ ഡോ മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് ക്രൗൺ പ്രിൻസ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള വെല്ലുവിളിയാണ്. അതിന് സഹകരണവും സംയുക്ത ഉത്തരവാദിത്തവും ആവശ്യമാണ്. മറ്റ് രാജ്യങ്ങളെ കൂടി കാർബൺ ബ​ഹി​ർ​ഗ​മ​നം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.