ഇന്ത്യൻ സോഷ്യൽ ഫോറം ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ: പ്രവാചകനെ അറിയാം എന്ന ശീർഷകത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സനദ് ബ്രാഞ്ച് സംഘടിപ്പിച്ച ഒൻലൈൻ ക്വിസ് മത്സര വിജയികളെ പ്രഘ്യാപിച്ചു. അമൻ മുസമ്മിൽ ഒന്നാം സമ്മാനവും ജാസ്മിൻ രണ്ടാം സമ്മാനവും, ജലീൽ മൂന്നാം സമ്മാനവും നേടി. മാമീർ ഗ്രാന്റ് ഹോട്ടലിൽ വച്ചു നടന്ന സമ്മാനധാന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് ഒന്നാം സ്ഥാനം നേടിയ അമൻ മുസമ്മിലിനു സമ്മാനം കൈമാറി

രണ്ടാം സമ്മാന ജേതാവായ ജാസ്മിന് ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് ചുള്ളിക്കൽ സമ്മാനം കൈ മാറിയപ്പോൾ മൂന്നാം സമ്മാന ജേതാവായ ജലീലിന് ബ്രാഞ്ച് സെക്രട്ടറി സിദ്ദിഖ് നെടുംക്കണ്ടി സമ്മാനം കൈമാറി.

പ്രോഗ്രാം കോഓർഡിനേറ്റർ ഷഫീക് വടകരയുടെ അധ്യക്ഷദയിൽ ചേർന്ന സമ്മാന ധാന ചടങ്ങിൽ എ.കെ അബ്‌ദുൾ ഗഫൂർ വിഷയത്തെ ആസ്പദമാക്കി സന്ദേശം നൽകി. ബ്രാഞ്ച് സെക്രട്ടറി സിദ്ദിഖ് നെടുംക്കണ്ടി സ്വാഗതവും അബ്‌ദുല്ല നന്ദിയും പറഞ്ഞു