മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം: റിഫ ഏരിയ രജിസ്ട്രേഷന് തുടക്കമായി

മനാമ: ഡിസംബർ 17ന് ബഹ്റൈനിലെ നാലു മുതൽ 12 വയസ്സുവരെയുള്ള പ്രവാസി വിദ്യാർത്ഥികൾക്കായി മലർവാടി സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരത്തിന്റെ റിഫ ഏരിയാതല രജിസ്ട്രേഷന്  തുടക്കമായി. മലർവാടി ലിറ്റിൽ സ്കോളർ ഹയ മറിയം ഉദ്ഘാടനം നിർവഹിച്ചു. മലർവാടി റിഫ ഏരിയ കോഡിനേറ്റർ ജലീൽ മുട്ടിക്കൽ, ഏരിയാ സമിതി അംഗം ഇർഷാദ് അന്നാൻ, ഹസീബ,അബ്ദുൽ ആദിൽ, രഹന ആദിൽ എന്നിവർ പങ്കെടുത്തു.

റിഫ ഏരിയയിലെ വിദ്യാർഥികൾക്ക് രജിസ്ട്രേഷനും മറ്റ് അന്വേഷണങ്ങൾക്കും 35087473 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.