ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ KCA ശിശു ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. Kca children’s wing president മാസ്റ്റർ മാർവിൻ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ വിശിഷ്ടാതിഥിയായിരുന്നു. ചിൽഡ്രൻസ് വിങ് ജനറൽസെക്രട്ടറി സർഗ്ഗ സുധാകരൻ സ്വാഗതമാശംസിച്ചു
കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കോർ ഗ്രൂപ്പ് ചെയർമാൻ സേവി മാത്തുണ്ണി, ചിൽഡ്രൻസ് വിങ് കൺവീനർ ജിൻസൺ പുതുശ്ശേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം കൺവീനർ ജൂലിയറ്റ് തോമസ് നന്ദി പറഞ്ഞു.
കെസിഎ കുട്ടികൾക്കായി സംഘടിപ്പിച്ച ഫാഷൻ ഷോ മത്സരവും ജോയൽ ജോസും, ജിതിൻ ജോസും സംവിധാനം ചെയ്ത കുട്ടികളുടെ സ്കിറ്റും, ജൂലിയറ്റ് തോമസ് നൃത്ത സംവിധാനം ചെയ്ത കുട്ടികളുടെ നൃത്തമുൾപ്പെടെ വിവിധ കലാപരിപാടികളും ശിശുദിന ആഘോഷങ്ങൾക്ക് മിഴിവേകി.