മനാമ: തുമ്പമൺ പ്രവാസി അസ്സോസിയേഷൻ, തുമ്പക്കുടം ബഹ്റൈൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നരിയാപുരം എം എസ്സ് സി എൽ പി സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി സമാഹരിച്ച തുക തുമ്പമൺ മലങ്കര കത്തോലിക്കാ സഭയുടെ ഇടവക വികാരി ഫാദർ ബെന്നി നാരകത്തിൽ സ്കൂൾ ഹെഡ്മിസ്സ് ശ്രീമതി ഓമന ജോയിക്ക് കൈമാറി. സ്കുളിൽ നടന്ന ലളിതമായ ചടങ്ങിൽ നിരവധി രക്ഷകർത്താക്കളും കുട്ടികളും പങ്കെടുത്തു. ഈ ഉദ്യമത്തിൽ പങ്കാളികളായ തുമ്പമൺ പ്രവാസി അസ്സോസിയേഷനോടുള്ള നന്ദി സ്കൂൾ അധികൃതർ രേഖപെടുത്തി.